Search Bar

തർത്തീൽ ഹോളി ഖുർആൻ പ്രിമിയോ ആരംഭിച്ചു

കോഴിക്കോട് :ഖുർആനിന്റെ മാസമായ റമളാനിൽ എസ് എസ് എഫ് സംഘടിപ്പിക്കുന്ന തർത്തീൽ ഖുർആൻ പാരായണ മത്സരവും ഖുർആൻ ക്വിസും ആരംഭിച്ചു. ഡിവിഷൻ, ജില്ല, സംസ്ഥാന തലങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഖുർആനിന്റെ വശ്യതയും,മനോ  ഹാരിതയും, ഹൃദയവർജ്ജകമായ പാരായണ മധുരിമയും ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കുകയാണ് തർത്തീലിലൂടെ ലക്ഷ്യ മിടുന്നത്. ഖുർആനുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങളെ പരിചയപ്പെടലും, പഠിപ്പിക്കലുമാണ് ഖുർആൻ ക്വിസിലൂടെ ഉദ്ദേശിക്കുന്നത്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് മത്സരങ്ങളെല്ലാം നടക്കുക. സബ്‌ജൂനിയർ,ജൂനിയർ  സീനിയർ, വിഭാഗങ്ങളിലായി സംസ്ഥാനത്ത് ആയിരങ്ങൾ മത്സരിക്കും. മെയ് പത്തിനകം ജില്ല മത്സരങ്ങൾ പൂർത്തിയാകും. മെയ് പതിമൂന്നിന് സംസ്ഥാന മത്സരം നടക്കും.

#tarteel
#holy_quran #holy_month_ramdan
#holy_quran_competition

Post a Comment

0 Comments