Search Bar

About Us


Kerala State Sunni Students’ Federation – SSF

വിദ്യാര്‍ഥിത്വത്തിൻ്റെ ധാര്‍മികവത്കരണം ലക്ഷ്യമിടുന്നു. അരുതായ്മകളോട് നിവര്‍ന്നു നിന്നു പൊരുതാന്‍, പുതിയ കാലത്തോട് ധിഷണാപരമായി സംവദിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു. രാഷ്ട്രനിര്‍മ്മാണ പ്രക്രിയയില്‍ സൃഷ്ടിപരമായ സംഭാവനകള്‍ സമര്‍പ്പിക്കാനുതകുന്ന തലമുറയെയാണ് എസ്എസ്എഫ് രൂപപ്പെടുത്തുന്നത്. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം തൊഴില്‍ സമ്പാദനം മാത്രമെന്ന സാമ്പ്രദായികതയെ തിരുത്തെഴുതി സഹജീവി സ്‌നേഹത്തിൻ്റെയും സേവനത്തിൻ്റെയും മൂല്യപാഠങ്ങള്‍ വിദ്യാര്‍ഥി ബോധങ്ങളില്‍ നിറച്ചു വെക്കുന്നു. ആത്മീയ നിരാസത്തിൻ്റെ അഴുക്കുചാലില്‍ വീണ് വിദ്യാര്‍ത്ഥിത്വം കെട്ടുപോവരുതെന്നാണ് എസ് എസ് എഫിൻ്റെ വിചാരം.

Post a Comment

0 Comments